So you can give your best WITHOUT CHANGE
കമ്പൈൻഡ് ഡിഫൻസ് സർവീസസ് - 339 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ II 2022 അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും ഷോർട്ട് സർവീസ് കമ്മിഷൻ (നോൺ ടെക്നിക്കൽ) കോഴ്സിലേക്കും അപേക്ഷിക്കാം. 339 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവിവാഹിതർക്കാണ് അവസരം.ബിരുദധാരികൾക്ക് അപേക്ഷിക്കാം - അവസാന തീയതി: ജൂൺ 07
വിശദവിവരങ്ങൾക്കായി https://www.upsc.gov.in/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി https://www.upsconline.nic.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക ശാരീരിക യോഗ്യതയും മറ്റ് വിവരങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 7
ബോർഡർ റോഡ്സിൽ 876 ഒഴിവ്
പ്രതിരോധ വകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സിൽ 876 ഒഴിവുണ്ട്. സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്ന തസ്തികയിൽ 377 ഒഴിവും മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) എന്ന തസ്തികയിൽ 499, ഒഴിവുമാണുള്ളത്. വിജ്ഞാപനം ഉടൻ http://www.bro.gov.in/എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ-35 അസോസിയേറ്റ്/ഫെലോ ഒഴിവുകൾ
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ 35 ഒഴിവ്. പരസ്യനമ്പർ: PER/02/2022.ഡോക്ടറേറ്റ് /സയൻസ് ബിരുദാനന്തരബിരുദം നേടിയവർ/എൻജിനീയേഴ്സ് എന്നിവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കായി https://www.tropmet.res.in/എന്ന വെബ്സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 27.
Send us your details to know more about your compliance needs.