Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-02-2023)

So you can give your best WITHOUT CHANGE

അധ്യാപക ഒഴിവ്

മഞ്ചേരി സെന്റർ സി.സി.എസ്.ഐ.ടി.യിൽ മലയാളം, ഫിനാൻഷ്യൽ ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് വിഷയങ്ങൾക്ക് അതിഥി അധ്യാപക ഒഴിവുണ്ട്. രേഖകൾ സഹിതം ഫെബ്രുവരി 22- ന് മുൻപ് അപേക്ഷ ഇമെയിൽ ചെയ്യണം. ഇമെയിൽ: ccsitmji@uoc.ac.in. ഫോൺ: 9746594969.

ARIES: 16 ഒഴിവ്

ഉത്തരാഖണ്ഡിലെ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസസിൽ 16 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 വരെ. അവസരങ്ങൾ: എൻജിനീയറിങ് അസിസ്റ്റന്റ്, ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ), ജൂനിയർ ഓഫിസർ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.aries.res.in/


Send us your details to know more about your compliance needs.