Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-09-2022)

So you can give your best WITHOUT CHANGE

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വനഗവേഷണസ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്നിക്കൽ നഴ്സിറി/ക്യു.പി.എം. മാനേജ്മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം.ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഔഷധ സസ്യങ്ങളിലെ നഴ്സറി/അഗ്രോടെക്നിക്സ് ക്യു.പി.എം. മാനേജ്മെന്റ് എന്നി വയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ ഗവേഷണപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഒരു വർഷത്തെ കരാർ നിയമനത്തിൽ മാസം 40,000 രൂപ ഫെലോഷിപ്പായി ലഭിക്കും.19-ന് രാവിലെ 10-ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.

കേരള സ്റ്റാർട്ടപ് മിഷനിൽ 5 ഒഴിവ്

കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ 5 കരാർ ഒഴിവ്. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി:
ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയർ ഐടി: ബിടെക്, 1 വർഷ പരിചയം; 28, ചീഫ് ഓപറേറ്റിങ് ഓഫിസർ: ബിരുദം, 8 വർഷത്തിൽ കൂടുതൽ പരിചയം; 50, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സിഇഒ: ബിരുദം / പിജി, 3 വർഷ പരിചയം; 35,പ്രോജക്ട് അസിസ്റ്റന്റ്: ബിരുദം, 1 വർഷ പരിചയം; 30,പ്രോജക്ട് ഡയറക്ടർ: ബിരുദം,8 വർഷ പരിചയം; 50. കൂടുതൽ വിവരങ്ങൾക്ക്:https://startupmission.kerala.gov.in

കേരള സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ(SIDCO) ലിമിറ്റഡിൽ 18 ഒഴിവ്

തിരുവനന്തപുരം കേരള സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ 18 ഒഴിവ്. മണിക്കൂർ വേതന നിയമനം. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത:

CNC മില്ലിങ് മെഷീൻ പ്രോഗ്രാമർ : ഡിപ്ലോമ (ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്/മെക്കാനിക്കൽ എൻജിനീയറിങ്)/ബിടെക് (മെക്കാനിക്കൽ). പ്ലസ്ടുവിനു ശേഷം 6 മാസ പ്രോഗ്രാമിങ് കോഴ്സ്, 1 വർഷ പരിചയം.

CNC LATHE മെഷീൻ ഓപ്പറേറ്റർ, CNC മില്ലിങ് മെഷീൻ ഓപ്പറേറ്റർ, CNCവയർ കട്ട് ഓപ്പറേറ്റർ, കൺവെൻഷനൽ മില്ലിങ് മെഷീൻ ഓപ്പറേറ്റർ, കൺവെൻഷനൽ LATHE മെഷീൻ ഓപ്പറേറ്റർ: ഐടിഐ/ ഐടിസി/എൻസിവിടി സർട്ടിഫിക്കറ്റ് (ഫിറ്റർ/ടർണർ/ മെഷിനിസ്റ്റ്), 1 വർഷ പരിചയം.

CNC റൂട്ടർ മെഷീൻ ഓപ്പറേറ്റർ: ഐടിഐ / ഐടിസി/എൻസിവിടി സർട്ടിഫിക്കറ്റ് (കാർപെന്റർ, മെഷിനിസ്റ്റ്), 1 വർഷ പരിചയം, പ്രായപരിധി : 45. വിവരങ്ങൾക്ക് www.keralasidco.com


Send us your details to know more about your compliance needs.