Let us do the

BIPHAM: Application till 18 (15-02-2023)

So you can give your best WITHOUT CHANGE

ബിഫാം: അപേക്ഷ 18 വരെ

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെ 2022-23 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷ എഴുതേണ്ടവർ വെബ്സൈറ്റിൽ 18ന് ഉച്ചകഴിഞ്ഞ് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. 800 രൂപ അപേക്ഷാഫീ ഓൺലൈനായോ ചലാൻ വഴി ഹെഡ്-പോസ്റ്റ് ഓഫിസിലോ അടയ്ക്കാം. പട്ടികജാതിക്കാർക്ക് 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. 50% എങ്കിലും മാർക്കോടെ ഫൈനൽ ഇയർ ഡിഫാം പരീക്ഷ അഥവാ തുല്യയോഗ്യതയുള്ള കേരളീയർക്കാണു പ്രവേശനം. ഉയർന്ന പ്രായമില്ല. 8 സെമസ്റ്റർ പ്രോഗ്രാമിലെ മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. സർക്കാർ കോളജുകളിൽ വാർഷിക ഫീ 18,200 രൂപ. 2210 രൂപ നിരതദ്രവ്യവും സർവകലാശാലാ റജിസ്ട്രേഷൻ ഫീയും പുറമേ. ഹെൽപ് ലൈൻ: 0471-2525300. അക്ഷാരീതിയടക്കം പൂർണവിവരങ്ങളുള്ള പ്രോസ്പെക്ടസ് വെബ്സൈറ്റിലുണ്ട് https://www.cee.kerala.gov.in/


Send us your details to know more about your compliance needs.