Let us do the

Diploma in Secretarial Practice (07-06-2023)

So you can give your best WITHOUT CHANGE

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്

പത്താം ക്ലാസ് ജയിച്ചവർക്കു 2 വർഷംകൊണ്ട് 'ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്' നേടാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 17 ഗവ, കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം. ഇന്നുമുതൽ 30 വരെ അപേക്ഷിക്കാം. ഷോർട് ഹാൻഡ് & ടൈപ്പ് റൈറ്റിങ് (കെജിടിഇ മാനദണ്ഡ പ്രകാരം ഇംഗ്ലിഷ് ഹയറും മലയാളം ലോവറും), ഇംഗ്ലിഷ് വേഡ് പ്രോസസിങ്, ഡിടിപി - ഇംഗ്ലിഷ് & മലയാളം, കംപ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ അക്കൗണ്ടിങ്, സെക്രട്ടേറിയൽ പ്രാക്ടിസ്, കൊമേഴ്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്. പത്താം ക്ലാസിലെ ഗ്രേഡ് പോയിന്റുകൾ ആധാരമാക്കിയാണ് സിലക്ഷൻ. ഉയർന്ന പ്രായ പരിധിയില്ല. സർക്കാർ നിബന്ധനകളനുസരിച്ച് സംവരണമുണ്ട്. സൈറ്റിലൂടെ 100 രൂപ ഫീസടച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പട്ടികവിഭാഗം 50 രൂപ. തീരെക്കുറഞ്ഞന നിരക്കിലാണു ഫീസ്. ജൂലൈ 26ന് ക്ലാസ് തുടങ്ങും. അപേക്ഷാരീതിയുൾപ്പെടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിലുണ്ട് https://polyadmission.org/gci/


Send us your details to know more about your compliance needs.