So you can give your best WITHOUT CHANGE
നൂതന ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
പെൺകുട്ടികൾക്ക് 100 ശതമാനവും ആൺകുട്ടികൾക്ക് 70% ശതമാനവും സ്കോളർഷിപ്പിന് അർഹതയുണ്ട്.
കേരള നോളജ് ഇക്കണോമി മിഷന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി നടത്തുന്ന വിവിധ തരം ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കേറ്റ് കോഴ്സുകളായ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, മെഷിൻ ലേണിംഗ് ആൻഡ്
ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.പ്രവേശനപരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്ന പെൺകുട്ടികൾക്ക് 100 ശതമാനവും ആൺകുട്ടികൾക്ക് 70 ശതമാനവും സ്കോളർഷിപ്പിന് അർഹത ഉണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടിസിഎസ് അയോണിൽ 125 മണിക്കൂർ വെർച്വൽ ഇന്റേൺഷിപ് സൗകര്യവും ലഭിക്കും.കൂടാത ലിങ്ക്ഡ് ഇൻ ലേണിംഗിലെ 14000 ഓളം കോഴ്സുകൾ പ്രയോജനപ്പെടുത്തുവാനും അവസരം ലഭിക്കും. അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക - https://ictkerala.org/opencourses, +91759405 1437.
Send us your details to know more about your compliance needs.