So you can give your best WITHOUT CHANGE
ഐഐടി മദ്രാസ് ഓൺലൈൻ ബിഎസ് ഡിഗ്രി ഇൻ ഡേറ്റ സയൻസ് & ആപ്ലിക്കേഷൻസ്
ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിന്റെ പര്യായമായ മദ്രാസ് ഐഐടി, ധാരാളം പ്രഫഷനൽ അവസരങ്ങളുള്ള ഡേറ്റാ സയൻസ് പഠനം രാജ്യമെമ്പാടുമുള്ളവർക്കു ലഭ്യമാക്കുന്നതിനായി നടത്തുന്ന ഓൺലൈൻ പ്രോഗ്രാമാണ് 4 വർഷ ബിഎസ് ഡിഗ്രി ഇൻ ഡേറ്റ സയൻസ് & ആപ്ലിക്കേഷൻസ്. ഡിഗ്രി പ്രോഗ്രാമിലേക്ക് 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഏതെങ്കിലും ഗ്രൂപ്പെടുത്ത് 11 ജയിച്ചവർക്കും അപേക്ഷിക്കാം. പക്ഷേ 12 ജയിച്ചിട്ടേ പ്രോഗ്രാമിൽ ചേരാൻ കഴിയൂ. ക്വാളിഫയർ പരീക്ഷ: നാല് ആഴ്ചത്തെ കോഴ്സുകളും അസൈൻമെന്റുകളും തൃപ്തികരമായ സ്കോർ നേടി, പൂർത്തിയാക്കുന്നവർ, ആ പഠനത്തെ ആസ്പദമാക്കിയുള്ള 'ക്വാളിഫയർ പരീക്ഷ' എഴുതണം. ഇതിൽ മിനിമം സ്കോർ ലഭിക്കുന്നവർക്ക് ഫൗണ്ടേഷൻ ലെവലിനു റജിസ്റ്റർ ചെയ്യാം. ക്വാളിഫയർ കോഴ്സ് ജനുവരി 20നു തുടങ്ങും. ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1500 രൂപ. 40% ഭിന്നശേഷിക്കാരായ പട്ടിക വിഭാഗക്കാർ 750 രൂപ. പരീക്ഷ ഫെബ്രുവരി 26ന്. ഫോൺ: 7850999966; support@onlinedegree.iitm.ac.in. കൂടുതൽ വിവരങ്ങൾക്ക് https://onlinedegree.iitm.ac.in
Send us your details to know more about your compliance needs.