Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-12-2023)

So you can give your best WITHOUT CHANGE

ITI ലിമിറ്റഡ്: 10 അഡ്വൈസർ/ കൺസൽറ്റന്റ് ഒഴിവുകൾ 

ബെംഗളൂരു ഐടിഐ ലിമിറ്റഡിൽ 10 കരാർ ഒഴിവ്. ഡൽഹി, ദിമാപുർ, ലക്നൗ, ഹൈദരാബാദ്, ഭുവനേശ്വർ, അഹമദാബാദ് എന്നിവിടങ്ങളിലും അവസരം. ജനുവരി 5 വരെ അപേക്ഷിക്കാം. തസ്തികകൾ: അഡ്വൈസർ, കൺസൽറ്റന്റ്, കൺസൽറ്റന്റ് ഫിനാൻസ്, കൺസൽറ്റന്റ് ടെക്നോളജി ഡവലപ്മെന്റ്. കൂടുതൽ വിവരങ്ങൾക്ക്: www.itiltd.in/careers 

നഴ്‌സുമാർക്ക് സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറാകാം

മിലിറ്ററി നഴ്സ‌സിങ് സർവീസിൽ  2023-24 ഷോർട് സർവീസ് കമ്മിഷനിൽ താൽപര്യമുള്ള വനിതകൾക്ക് ഈ മാസം 11 മുതൽ 26 വൈകിട്ട് 6 മണിവരെ https://exams.nta.ac.in/SSCMNS എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലഫ്റ്റനന്റ് റാങ്കിലാണു നിയമനം.

നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിൽ അസിസ്റ്റൻറ് ഡയറക്ടർ ഒഴിവുകൾ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലെ ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രമോഷൻ ഡിപ്പാർട്ടുമെന്റിന്റെ സ്വയംഭരണസ്ഥാപനമായ നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ (എൻ.പി.സി.), അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 2023-ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിശദമായ റിക്രൂട്ട്മെൻറ് വിജ്ഞാപനം npcrecruitment.in/ ൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ഡിസംബർ 31-ന് വൈകീട്ട് അഞ്ചുവരെ നൽകാം


Send us your details to know more about your compliance needs.