So you can give your best WITHOUT CHANGE
എൻജിനിയേഴ്സ് ഇന്ത്യയിൽ 48 അസോസിയേറ്റ് എൻജിനിയർ: ഒഴിവുകൾ
ഡൽഹിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അസോസിയേറ്റ് എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുണ്ട്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 24. വിശദവിവരങ്ങൾക്ക്: www.engineersindia.com സന്ദർശിക്കുക.
പുതുച്ചേരിയിൽ 190 പ്രൈമറി ടീച്ചർ: ഒഴിവുകൾ
പുതുച്ചേരിയിലെ സ്കൂൾവിദ്യാഭ്യാസ വകുപ്പിൽ പ്രൈമറി ടീച്ചർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 190 ഒഴിവുണ്ട്. ഇതിൽ ഒൻപതൊഴിവ് മാഹിയിലാണ്. സ്ഥിരനിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക്: recruitment.py.gov.in
Send us your details to know more about your compliance needs.