So you can give your best WITHOUT CHANGE
ഐ.ഐ.ടി., എന്‍.ഐ.ടി. എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏര്‍ളി അഡ്മിറ്റ് എം.ടെക്., എം.എസ്സി. കോഴ്സുകളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഗാന്ധിനഗറില്‍ ഇപ്പോള്‍ അപേക്ഷിക്കാം.
ഐ.ഐ.ടി., എന്‍.ഐ.ടി. എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏര്‍ളി അഡ്മിറ്റ് എം.ടെക്., എം.എസ്സി. കോഴ്സുകളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഗാന്ധിനഗറില്‍ ഇപ്പോള്‍ അപേക്ഷിക്കാം.ഗേറ്റ്/ജാം സ്‌കോര്‍ ഇല്ലാതെ തന്നെ ഫെലോഷിപ്പ് ലഭിക്കാന്‍ ഇടയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ കണ്ടെത്താനും അത് നടപ്പാക്കാനും ഐ.ഐ. ടി.യിലെ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ (സി.ഡി.എസ്.) സഹായിക്കും.
കോഴ്സ് വര്‍ക്കിലൂടെ ഗവേഷണ അഭിരുചി വളര്‍ത്തിയെടുക്കുന്ന രീതിയിലാണ് എം.ടെക്. പ്രോഗ്രാം. ഇതിനായി ഗവേഷണ മേഖലയ്ക്ക് അനുസരിച്ച് ഒന്നോ അതിലധികമോ മെന്റര്‍മാരെ തിരഞ്ഞെടുക്കാം. വിദ്യാര്‍ഥിയുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കും. എം.എസ്സി. കോഴ്സില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രധാന വിഷയങ്ങളോടൊപ്പം തന്നെ ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാനും അവസരമുണ്ട്. അക്കാദമിക് മികവ് അടിസ്ഥാനമാക്കിയാണ്,പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തീയതി, മാര്‍ച്ച് ആറ് ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെബ്‌സൈറ്റ്
https://iitgn.ac.in/admissions/sephd
അപേക്ഷാ സമര്‍പ്പണത്തിന്
https://iitgn.ac.in/admissions/eamtech
സംശയനിവാരണത്തിന്:
academics@iitgn.ac.in
Send us your details to know more about your compliance needs.