Let us do the
Engineering and Pharmacy Entrance Exam - 2022 (01-07-2022)
So you can give your best WITHOUT CHANGE
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂലൈ നാലിന്.
- എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നാലിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി നടക്കും.346 പരീക്ഷാ കേന്ദ്രങ്ങളിലായി 1,22,083 വിദ്യാർഥികൾ എഴുതും.വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനു പുറമേ തിരിച്ചറിയൽ രേഖ കൂടി കരുതേണ്ടതാണ് (ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, ദേശസാൽകൃത ബാങ്കിന്റെ പാസ് ബുക്ക് ഫോട്ടോ പതിച്ചത്, ആധാർ കാർഡ്, ഇ ആധാർ, പന്ത്രണ്ടാം ക്ലാസിലെ ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ സ്കൂളിലെ മേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫിസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്ക റ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്). അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.