So you can give your best WITHOUT CHANGE
മോത്തിലാൽ നെഹ്റു കോളേജിൽ 18 അനധ്യാപക ഒഴിവുകൾ
ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ മോത്തിലാൽ നെഹ്റു കോളേജിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. 18 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും http://www.mlncdu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 2.
ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ 99 ഒഴിവുകൾ
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശാഖപട്ടണം, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.hslvizag.in സന്ദർശിക്കുക.
Send us your details to know more about your compliance needs.