So you can give your best WITHOUT CHANGE
ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡിൽ 149 പ്രോജക്ട് ടെക്നീഷ്യൻ ഒഴിവുകൾ
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിലുള്ള ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡിൽ പ്രോജക്ട് ടെക്നീഷ്യന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി149 ഒഴിവുണ്ട്. അപേക്ഷ: തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാ ഫോമിൻ്റെ മാതൃകയും https://ddpdoo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16.
തപാൽവകുപ്പിൽ 48 കാർഡ്രൈവർ ഒഴിവുകൾ
തപാൽ വകുപ്പിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർമാരുടെ (ഓർഡിനറി ഗ്രേഡ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മാദാബാദിലാണ് ഒഴിവ്. അപേക്ഷ: സ്പീഡ് / രജിസ്റ്റേഡ് തപാലിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമിൻ്റെ മാതൃകയും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.
Send us your details to know more about your compliance needs.
Education