Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-03-2023)

So you can give your best WITHOUT CHANGE

BEL ബെംഗളൂരു 12 പ്രോജക്ട് എൻജിനീയർ: അപേക്ഷ മാർച്ച് 25 വരെ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു യൂണിറ്റിൽ പ്രോജക്ട് എൻജിനീയറുടെ 12 ഒഴിവ്. അപേക്ഷ മാർച്ച് 25 വരെ. യോഗ്യത: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), 2 വർഷ പരിചയം. പ്രായപരിധി 32 വയസ്സ്. അർഹർക്ക് ഇളവ്. ശമ്പളം 40,000-55,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.bel-india.in/

കായികതാരങ്ങൾക്ക് 41 ഒഴിവ്

യുപി (വെസ്റ്റ്), ഉത്തരാഖണ്ഡ് റീജനുകളിലെ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനു കീഴിൽ കായികതാരങ്ങൾക്ക് അവസരം. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലായി 41 ഒഴിവ്. പത്താം ക്ലാസ്/ബിരുദ യോഗ്യതക്കാർക്കാണ് അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും https://incometaxindia.gov.in/


Send us your details to know more about your compliance needs.