Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-02-2024)

So you can give your best WITHOUT CHANGE

FACT: 78 ഒഴിവുകൾ 

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ട്) മാനേജ്മെന്റ് ട്രെയിനി ഉൾപ്പെടെ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. ആകെ 78 ഒഴിവുണ്ട്. ഫാക്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 10. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in 

കായികതാരങ്ങൾക്ക് വ്യോമസേനയിൽ അഗ്നിവീറാവൻ അവസരം

വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: പ്ലസ്‌ടു/ ഡിപ്ലോമ/ വൊക്കേഷണൽ കോഴ്‌സ്. 2003 ജൂൺ 27- നും 2006 ഡിസംബർ 27-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). കായികയോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://agnipathvayu.cdac.in- ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 22.


Send us your details to know more about your compliance needs.