Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-04-2023)

So you can give your best WITHOUT CHANGE

കണ്ണൂർ എയർപോർട്ടിൽ മാനേജർ ഒഴിവ്

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), മാനേജർ എയർപോർട്ട് ഓപ്പറേഷൻസ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 66,000 രൂപ, യോഗ്യത: ബിരുദവും എയർപോർട്ട് എയർലൈൻ ഓപ്പറേഷൻസ് മേഖലയിൽ 10 വർഷ പ്രവൃത്തിപരിചയവും. പ്രായം: 45 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 17 (5 pm). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ: https://www.kannurairport.aero/careers

RGCB: വെറ്ററിനറി മെഡിക്കൽ ഓഫീസർ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), വെറ്ററിനറി മെഡിക്കൽ ഓഫീസർ തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 40,000 രൂപ + 18% എച്ച്.ആർ.എ. യോഗ്യത: വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡറി ബിരുദം. ബി.വി.എസ്സി. & എ.എച്ച്. യോഗ്യതയുള്ളവർക്ക് അഞ്ചുവർഷത്തെയും എം.വി.എസ്സി. യോഗ്യതയുള്ളവർക്ക് രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.rgcb.res.in/


Send us your details to know more about your compliance needs.