So you can give your best WITHOUT CHANGE
എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാം
എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ 2000 ജനുവരി 1 മുതൽ 2022 ഒക്ടോബർ 31 വരെ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവർക്കു മാർച്ച് 31 വരെ റജിസ്ട്രേഷൻ പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം റജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും നിശ്ചിത സമയം കഴിഞ്ഞ് പുനർ റജിസ്ട്രേഷൻ നടത്തിയവർക്കും ആനുകൂല്യം ലഭിക്കും. വെബ്സൈറ്റ് മുഖേനയും നേരിട്ടും റജിസ്ട്രേഷൻ പുതുക്കാം.ഫോൺ: 04936 202534. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും https://www.eemployment.kerala.gov.in/
ഒമാനിൽ നഴ്സ് നിയമനം
ഒമാൻ സർക്കാർ സർവീസിൽ ബി.എസ്സി./ പി.ബി.എസ്.സി. നഴ്സുമാർക്ക് അവസരം. നാലുവർഷം പ്രവർത്തി പരിചയവും പ്രൊമെട്രിക് പാസ്സുമുള്ളവർക്ക് ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒമാൻ ഡയറക്ടറ്റ് ഡെലിഗേറ്റ്സ് ഓൺലൈൻ റിക്രൂട്ട്മെന്റ് ഏജൻസി ആയ യോർക്ക് റിക്രൂട്ട്മെന്റാണ് ഇന്റർവ്യൂ നടത്തുന്നത്. പുരുഷന്മാർക്കും അപേക്ഷിക്കാം. വിലാസം യോർക്ക് റിക്രൂട്ട്മെന്റ്, കടവന്ത്ര, കൊച്ചി 9947795428, 9744821323, രാമപുരം, പാലാ 04822 261333, 9847729755. ഇമെയിൽ: office@yorkrecruitment.com
ഹിന്ദുസ്ഥാൻ കോപ്പറിൽ ഒഴിവ്
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിംഗ് മേറ്റ്- 21, ബ്ലാസ്റ്റർ- 22, വിൻഡിംഗ് എൻജിൻ ഡ്രൈവർ ബി- ഒമ്പത്, വിൻഡിംഗ് എൻജിൻ ഡ്രൈവർ സി- രണ്ട്. യോഗ്യത: ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിഎ/ബി.എസ്.സി/ ബികോം/ ബിബിഎ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും. പ്രായം 40 കവിയരുത്. അപേക്ഷാ ഫീസ് 500 രൂപ (ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് മാത്രം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.hindustancopper.com/
Send us your details to know more about your compliance needs.