So you can give your best WITHOUT CHANGE
SBI ൽ 5486 ജൂനിയർ അസോസിയേറ്റ്സ്
കേരളത്തിൽ 279 ഒഴിവ് ബിരുദധാരികൾക്ക് അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റ മർ സപ്പോർട്ട് & സെയിൽസ്) തസ്തി കയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ക്ലാഗ് ഒഴിവുകൾ ഉൾപ്പെ ടെ) അപേക്ഷ ക്ഷണിച്ചു. കേരള ത്തിൽ 279 ഒഴിവും ലക്ഷദ്വീപിൽ മൂന്ന് ഒഴിവുമുണ്ട്. ഏതെങ്കിലുമൊരു സംസ്ഥാനം അല്ലെഗിൽ കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഇന്റർ സർക്കിൾ/ ഇന്റർ സ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. ആറുമാസമാണ് പ്രൊബേഷൻ കാലാവധി.
അപേക്ഷാഫീസ്: 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗർ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ: https://sbi.co.in/web/careers എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അവസാനതീയതി സെപ്റ്റംബർ 27,
കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 230 അപ്രന്റിസ്
യോഗ്യത: പത്താംക്ലാസും ഐ.ടി.ഐയും അവസാന തീയതി സെപ്റ്റംബർ 23
കൊച്ചി നേവൽ ബേസിലെ, നേവൽ ഷിപ്പ് റിപ്പയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം. വിവിധ ട്രേഡുകളിലായി 230 ഒഴിവുകളുണ്ട്.യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്/പത്താം ക്ലാസ്. അനുബന്ധ ട്രേഡിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. (പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും സ്വീകാര്യമാണ്).
Send us your details to know more about your compliance needs.