Let us do the

Educational Notification-[15-03-2022]

So you can give your best WITHOUT CHANGE

റൂറൽ മാനേജ്‌മെന്റിൽ ദേശീയതല പ്രോഗ്രാമുകൾ, അപേക്ഷ 10 വരെ

ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമാണ് എൻഐആർഡി. (NIRD&PR: National Institute of Rural Development & Panchayati Raj, Rajendranagar, Hyderabad – 500 030, ഫോൺ: 040 – 24008460, വെബ്: www.nird.org.in.) ഐക്യരാഷ്ട്രസംഘടനയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് ദ് പസിഫിക്കുമായി (ESCAP) സഹകരിച്ചും പ്രവർത്തിക്കുന്നു.
അവിടത്തെ രണ്ടു ഫുൾടൈം പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂൺ 15ന് അകം കോഴ്സ് പൂർത്തിയാക്കുന്ന അവസാന വർഷക്കാരെയും പരിഗണിക്കും.

അണ്ണാ സർവകലാശാലയിൽ പിഎച്ച്ഡി, ഗവേഷണം വഴി എംഎസ്

ചെന്നൈ ആസ്ഥാനമായ അണ്ണാ സർവകലാശാല പിഎച്ച്ഡി/ എംഎസ് ബൈ റിസർച്/ എംഎസ് (ബൈ റിസർച്)–കം–പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 31നകം ഹാർഡ് കോപ്പിയും സമർപ്പിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും: https://cfr.annauniv.edu/jul22/index.php. വിലാസം: The Director, Centre for Research, Anna University, Chennai – 600 025- ഫോൺ: 044-22357354; ddresearch@annauniv.edu.


Send us your details to know more about your compliance needs.