Let us do the

Online Job Fest Notification[16-03-2022]

So you can give your best WITHOUT CHANGE

ജെയിൻ ഓൺലൈൻ സംഘടിപ്പിക്കുന്ന ഓൺലൈൻ തൊഴിൽ മേള, ‘കണക്ട് ടു കരിയേഴ്സ്’ മാർച്ച് 21– ന്

രാജ്യത്തെ പ്രമുഖ കൽപിത സർവകലാശാലകളിൽ ഒന്നായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ഇ– ലേണിങ് വിഭാഗമായ ജെയിൻ ഓൺലൈൻ ഈ മാസം 21– ന് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊമേഴ്സ് മാനേജ്മെന്റ്, സയൻസ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, ഐടി, എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഫോസിസ്, കാപ്ജെമിനി, ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വിസ്ട്രോൺ, മെട്രോ, എഎൻഇസെഡ് ബാങ്ക്, നിപ്പോൺ ടൊയോട്ട, ഐസിഐസിഐ പ്രുഡൻഷ്യൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്,നിപ്പോൺ ടൊയോട്ട, ഐസിഐസിഐ പ്രുഡൻഷ്യൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, മുത്തൂറ്റ് മൈക്രോഫിൻ,മലബാർ ഗോൾഡ്, ഡിക്കാത്‌ലൺ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഇതിന് പുറമേ പ്രമുഖ സ്റ്റാർട്ടപ്പുകളായ ഡൻസോ, ബിഗ് ബാസ്ക്കറ്റ്, അപ്ഗ്രേഡ്, കൾട്ട്ഫിറ്റ്,നോ ബ്രോക്കർ എന്നിവയും പങ്കെടുക്കുന്നുണ്ട്.
തൊഴിൽമേളയെക്കുറിച്ചും രജിസ്ട്രേഷൻ വിവരങ്ങളും അറിയാൻ https://onlinejain.com/connect-to-careers എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 


Send us your details to know more about your compliance needs.