Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-02-2025)

So you can give your best WITHOUT CHANGE

വ്യവസായ വാണിജ്യ വകുപ്പിൽ 500 ബിസിനസ് പ്രൊവൈഡർ  ഒഴിവുകൾ

വ്യവസായ വാണിജ്യ വകുപ്പിൽ ബിസിനസ് ഡവലപ്മെൻ്റ് സർവീസ് പ്രൊവൈഡറുടെ (ബിഡിഎസ്‌പി) 500 ഒഴിവിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. RAMP (Raising and Accelerating MSME Performance) സ്കീം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടുള്ള കരാർ നിയമനമാണ്. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://kpesrb.kerala.gov.in 

കുടുംബശ്രീ: 6 കൗൺസലർ/സർവീസ് പ്രൊവൈഡർ ഒഴിവുകൾ

കുടുംബശ്രീ വഴി ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കുകളിൽ സർവീസ് പ്രൊവൈഡർ, കൗൺസലർ തസ്തികകളിൽ 6 ഒഴിവ്. കരാർ നിയമനം. അപേക്ഷ മാർച്ച് 4 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 


Send us your details to know more about your compliance needs.