Let us do the

RIMC training till 15th April (20-02-2023)

So you can give your best WITHOUT CHANGE

ആർഐഎംസി പരിശീലനം ഏപ്രിൽ 15 വരെ

പ്രഗല്ഭരായ സേനാമേധാവികളടക്കം ഒട്ടേറെ സായുധസേനാ ഓഫിസർമാരെ പരിശീലിപ്പിച്ചെടുത്ത സ്ഥാപനമാണ് ഡെറാഡൂണിലെ "രാഷ് ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് കുട്ടികൾക്കു കൗമാര പ്രായത്തിൽത്തന്നെ രാജ്യരക്ഷാപ്രവർത്തനത്തിനുള്ള വിശേഷപരിശീലനം നൽകി, കര-നാവിക- വ്യോമ-സേനാവിഭാഗങ്ങളിലേക്കു വഴി തിരിച്ചുവിടുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും മുൻ ചോദ്യക്കടലാസുകളും കിട്ടാൻ ആദ്യം വെബ്സൈറ്റിൽ 600 രൂപ ഓൺലൈനായി അടയ്ക്കുക. പട്ടികവിഭാഗം. 555 രൂപ. തുടർന്ന് The Commandant, RIMC, Dehradun - 248003 എന്ന വിലാസത്തിലേക്കു കത്തയച്ച് ആവശ്യപ്പെടുക. ആർഐഎംസി പ്രവേശനം സംബന്ധിച്ച വിജ്ഞാപനം കേരള പരീക്ഷാഭവന്റെ (https://pareekshabhavan.kerala.gov.in/) വെബ്സൈറ്റിലുണ്ട്. ഫോം വരുത്തി പൂരിപ്പിച്ച്, നിർദിഷ്ടരേഖകൾ കൂടെ വച്ച്, ഏപ്രിൽ 15ന് അകം കിട്ടത്തക്കവിധം 'സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 695012' എന്ന വിലാസത്തിലേക്ക് അയയ്ക്കുക. ഡെറാഡൂണിലേക്ക് അയയ്ക്കരുത്. വാർഷികഫീസ് 77,500 രൂപ. പട്ടികവിഭാഗം 63,900 രൂപ. തുടക്കത്തിൽ എല്ലാവരും 30,000 രൂപ നിരതദ്രവ്യം അടയ്ക്കണം. കേരള സർക്കാരിന്റെ 27,000 രൂപ വാർഷിക സ്കോളർഷിപ് കിട്ടാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://rimc.gov.in/


Send us your details to know more about your compliance needs.