Let us do the
Admission to NIMHANS -[Notification-19-04-2022]
So you can give your best WITHOUT CHANGE
നിംഹാൻസ്: അപേക്ഷ മേയ് 10 വരെ
ബെംഗളൂരു നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) വിവിധ പ്രോഗ്രാമുകളിലേക്കു മേയ് 10 വരെ അപേക്ഷിക്കാം.
https://nimhans.ac.in/
മുഖ്യപ്രോഗ്രാമുകൾ:
- പിഎച്ച്ഡി: ക്ലിനിക്കൽ സൈക്കോളജി, ന്യൂറോളജി, നഴ്സിങ് ഉൾപ്പെടെ 21 വിഷയങ്ങൾ.
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഇൻ സൈക്യാട്രി (പൊതു എൻട്രൻസ്): ഫൊറൻസിക് സൈക്യാട്രി, ടെലിസൈക്യാട്രി ഉൾപ്പെടെ 11
പ്രോഗ്രാമുകൾ
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഇൻ ന്യൂറോളജി (പൊതു എൻട്രൻസ്): എപ്പിലപ്സി, സ്ട്രോക് ഉൾപ്പെടെ 8 പ്രോഗ്രാമുകൾ
- എംഡി ആയുർവേദം – മനോവിജ്ഞാനവും മാനസികരോഗവും
- എംഫിൽ: ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക് (എംഫിൽ പ്രോഗ്രാം നിർത്തലാക്കുമെന്ന് 2020ലെ
ദേശീയവിദ്യാഭ്യാസനയത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഇതിനു മാറ്റം വരാം)
- മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
- ഫെലോഷിപ് കോഴ്സുകൾ: ക്ലിനിക്കൽ ന്യൂറോ–സൈക്കോളജി, കമ്യൂണിറ്റി മെന്റൽ ഹെൽത്ത് നഴ്സിങ് ഉൾപ്പെടെ 9 ശാഖകൾ
- എംഎസ്‍സി: ബയോസ്റ്റാറ്റിസ്റ്റിക്സ്, സൈക്യാട്രിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ്, യോഗ തെറപ്പി (മെന്റൽ ഹെൽത്ത് & ന്യൂറോ–
സയൻസസ്)
- പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ബയോകെമിസ്ട്രി
- ഒരാൾക്ക് മൂന്നു കോഴ്സുകൾക്കു വരെ അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും എൻട്രൻസ് എഴുതാം. എംബിബിഎസ്
യോഗ്യത തെളിയിക്കേണ്ടവർ 2022 ജൂലൈ ഒന്നിനകം ഇന്റേൺഷിപ് പൂർത്തിയാക്കണം.
- എയിംസ് നടത്തുന്ന ഐഎൻഐ–സിഇടി, ഐഎൻഐ–എസ്എസ് (ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് നാഷനൽ ഇംപോർട്ടൻസ് – കംബൈൻഡ്
എൻട്രൻസ് ടെസ്റ്റ് /സൂപ്പർ സ്പെഷ്യൽറ്റി എൻട്രൻസ് ടെസ്റ്റ്) ഒഴികെയുള്ള എൻട്രൻസ് പരീക്ഷകൾ ബെംഗളൂരുവിൽ.