Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-07-2024)

So you can give your best WITHOUT CHANGE

എൻജിനിയറിങ് ബിരുദധാരികൾക്ക് ആർമിയിൽ ചേരാൻ അവസരം

ആർമിയിൽ ടെക്നിക്കൽ കോഴ്സുകളിലേക്ക് എൻജിനിയറിങ് ബിരുദധാരികളിൽ നിന്ന് അപേക്ഷക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 379 ഒഴിവുണ്ട് (പുരുഷൻ-350, വനിത- 29). അപേക്ഷകർ അവിവാഹിതരായിരിക്കണം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാനതീയതി: ഓഗസ്റ്റ് 14.

കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രാഫർ ഒഴിവുകൾ

കേന്ദ്ര ഗവൺമെന്ററിൻ്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റെനോഗ്രാഫർ മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ: എസ്.എസ്.സി.യുടെ പുതിയ വെബ്സൈറ്റായ https://ssc.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഓഗസ്റ്റ് 17.

LICHF: 200 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ

എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 200 ഒഴിവാണുള്ളത്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടു പ്പിനായി നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ ഏഴുകേന്ദ്രങ്ങളുണ്ടാവും. പരീക്ഷ സെപ്റ്റംബറിൽ നടക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.lichousing.com  അവസാന തീയതി: ഓഗസ്റ്റ് 14.


Send us your details to know more about your compliance needs.