So you can give your best WITHOUT CHANGE
ഹൈദരാബാദ് ഐ.ഐ.ടി.യിൽ ഇന്റേൺഷിപ്പ്
വിദ്യാർഥികൾക്ക് ഗവേഷണ മേഖലകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഹൈദരാബാദ് നടത്തുന്ന സമ്മർ അണ്ടർ ഗ്രാജ്വേറ്റ് റിസർച്ച് എക്സ്പോഷർ (ഷുവർ) ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
മേയ് 15 മുതൽ ജൂലായ് 14 വരെയാണ് പ്രോഗ്രാം. സ്ഥാപനത്തിലെ 18 വകുപ്പുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അപേക്ഷിക്കാം. വകുപ്പുകൾ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച്, സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, കെമിസ്ട്രി, ഡിസൈൻ, എൻജിനിയറിങ് സയൻസ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഓൺട്രപ്രനേർഷിപ്പ് ആൻഡ് മാനേജ്മെൻറ്, ഹെറിറ്റേജ് സയൻസ് ആൻഡ് ടെക്നോളജി, ലിബറർ ആർട്സ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ ആൻഡ് ഏറോസ്പേസ് എൻജിനിയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിങ്, ഫിസിക്സ്. ഫെലോഷിപ്പ്: പ്രതിമാസം 15,000 രൂപ നിരക്കിൽ രണ്ടു മാസത്തേക്ക്.
അപേക്ഷ: iith.ac.in/research/SURE/ വഴി ഫെബ്രുവരി 22 വരെ നൽകാം. സഹായങ്ങൾക്ക്: https://iith.ac.in/research/ സന്ദർശിക്കുക
Send us your details to know more about your compliance needs.