Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-09-2024)

So you can give your best WITHOUT CHANGE

എക്സിം ബാങ്കിൽ 88 ഓഫീസർ ഒഴിവുകൾ

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യ എക്‌സിം ബാങ്കിൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷകർക്ക് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അവസാനതീയതി: ഒക്ടോബർ 14. വിശദവിവരങ്ങൾ www.eximbankindia.in -ൽ ലഭിക്കും.

ഇന്ത്യൻ ഓയിലിൽ 12 ലോ ഓഫീസർ ഒഴിവുകൾ

 ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ലോ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. അപേക്ഷകർ 2023 ഡിസംബറിൽ നടന്ന പി.ജി. ക്ലാറ്റ്- 2024 എഴുതിയവരായിരിക്കണം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 8. കൂടുതൽ വിവരങ്ങൾക്ക്: https://iocl.com 


Send us your details to know more about your compliance needs.