So you can give your best WITHOUT CHANGE
കരസേനയിൽ ടെക്നിക്കൽ ഗ്രാഡുവേറ്റ് കോഴ്സ്
കരസേനയുടെ ടെക്നിക്കൽ ഗ്രാഡുവേറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മിഷൻ പുരുഷന്മാരുടെ 60-ാം കോഴ്സിലേക്കും സ്ത്രീകളുടെ 31-ാമത് കോ ഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
2023ഏപ്രിലിൽ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി (ഒടിഎ) ചെന്നൈയിൽ ആരംഭിക്കുന്ന കോഴ്സിൽ 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കുക. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങ ളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എൻജിനിയറിംഗ് ബിരുദ ക്കാർക്ക്: 20-27 വയസ്. 2023 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം: https://joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
Send us your details to know more about your compliance needs.