Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(01-07-2023)

So you can give your best WITHOUT CHANGE

ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയിൽ ട്രെയിനി

ഡൽഹിയിലെ പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയിൽ ട്രെയിനിയാവാൻ അവസരം. 61 ഒഴിവുണ്ട്. യോഗ്യത: ബി.ടെക്. (സിവിൽ എൻവയൺമെന്റൽ കെമിക്കൽ) എം.എസ്സി. (എൻവയൺമെന്റൽ സയൻസ്, കെമിസ്ട്രി). അല്ലെങ്കിൽ എം.സി.എ./ ബി.ടെക്. (കംപ്യൂട്ടർ സയൻസ്). അല്ലെങ്കിൽ എൽ.എൽ. ബി. എല്ലാ യോഗ്യതകളും ഫുൾടൈം റെഗുലർ കോഴ്സിലൂടെ ഫസ്റ്റ് ഡിവിഷനിൽ നേടിയതായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 4. വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭിക്കും: https://www.dpcc.delhigovt.nic.in/

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ഒഴിവുകൾ 

പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 6 ഒഴിവ്. 2 വർഷ നിയമനം, 2 വർഷം കൂടി നീട്ടിക്കിട്ടാം. ജൂലൈ 10 വരെ അപേക്ഷിക്കാം. തസ്തികകൾ : മാനേജർ/അക്കൗണ്ട്സ് ഓഫിസർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), എൻജിനീയർ (കമേഴ്സ്യൽ), ഓഫിസർ (കമ്പനി സെക്രട്ടറി), എൻജിനീയർ (ഡിസൈൻ ആൻഡ് എൻജിനീയറിങ്). വിവരങ്ങൾക്ക്: https://www.ilpgt.com/


Send us your details to know more about your compliance needs.