Let us do the

Military College: Exam on June 3 (15-02-2023)

So you can give your best WITHOUT CHANGE

മിലിറ്ററി കോളജ്: പരീക്ഷ ജൂൺ 3ന്

ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ ജൂൺ 3ന് നടക്കും. 2011 ജനുവരി 2നും 2012 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. അടുത്ത ജനുവരി 1ന് ഏഴാം ക്ലാസിൽ പഠിക്കുന്നവരോ എഴാം ക്ലാസ് പാസായവരോ ആയിരിക്കണം. അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ രേഖകളും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രിൽ 15നു മുൻപ് ലഭിക്കത്തക്കവിധം സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://rimc.gov.in/


Send us your details to know more about your compliance needs.