So you can give your best WITHOUT CHANGE
റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം
ഗുവാഹത്തി ആസ്‌ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ്, സൈക്ലിങ്, ഗോൾഫ്, അത്ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, വോളി ബോൾ, ബാഡ്മിന്റൻ, ഫുട്ബോൾ, ലോൺ ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലായി 56 ഒഴിവ്. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതകൾക്കും മറ്റു വിശദാംശങ്ങൾക്കും: https://app.nfr-recruitment.in
നേവൽ ഡോക്യാഡ് സ്‌കൂളിൽ: അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്യാഡ് അപ്രന്റിസസ് സ്കൂളിലെ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ ട്രേഡുകളിൽ ഐടിഐക്കാർക്കാണ് അവസരം. ജനുവരി 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.joinindiannavy.gov.in/
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്: 16 ഒഴിവുകൾ
ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിവിധ റിസർച് പ്രോജക്‌ടുകളിൽ 16 ഒഴിവ്. കരാർ നിയമനം. ജനുവരി 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.wii.gov.in
Send us your details to know more about your compliance needs.