Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (31-01-2026)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഓയിലിൽ 804 അപ്രന്റ്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം രണ്ട് വിജ്ഞാപനങ്ങളിലായി 804 ഒഴിവുകളുണ്ട്. പ്ലസ്‌ടു/ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ. നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ: NATS/NAPS പോർട്ടൽ മുഖേന അപേക്ഷിച്ചശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യണം. വിശദവിവരങ്ങൾക്ക് https://iocl.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 43 ഒഴിവുകൾ

കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.isical.ac.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.

സെൻട്രൽ ബാങ്കിൽ 350 ഓഫീസർ ഒഴിവുകൾ

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ, സ്പെഷ്യലിസ്റ്റ് കാറ്റഗറി ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ 300 ഒഴിവും ഫോറിൻ -എക്സ്ചേഞ്ച് ഓഫീസർ തസ്തികയിൽ 50 ഒഴിവുമുണ്ട്. വിശദവിവരങ്ങൾ https://centralbank.bank.in  എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.


Send us your details to know more about your compliance needs.