So you can give your best WITHOUT CHANGE
റെയിൽവേയിൽ 675 പേർക്ക് അപ്രന്റിസ്ഷിപ്പിനു അവസരം
ഇന്ത്യൻ റെയിൽവേയിൽ ഐ.ടി ഐ.ക്കാർക്ക് അപ്രന്റിസ്ഷിപ്പിന് അവസരം. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 ഒഴിവും കൊൽക്കത്ത മെട്രോ റെയിലിൽ 125 ഒഴിവുമാണുള്ളത്. വിവിധ ട്രേഡുകളിൽ അവസരമുണ്ട്. പ്രവേശനം പത്താം ക്ലാസ് & ഐ.ടി.ഐ. മാർക്ക് അടിസ്ഥാനത്തിലാണ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ ഫിറ്റർ-215, വെൽഡർ (സി. ആൻഡ് ഇ.)-230, മെഷീനിസ്റ്റ്-5, പെയിന്റർ (ജി)-5, കാർപ്പെന്റർ-5, ഇലക്ട്രീഷ്യൻ-75, എ.സി. ആൻഡ് റഫ്രിജറേഷൻ മെക്കാനിക് -15 തുടങ്ങിയ ഒഴിവുകളാണുള്ളത്. അപേക്ഷാഫീസ്: 100 രൂപ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 4. വിശദവിവരങ്ങൾ www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൊൽക്കത്ത മെട്രോ റെയിൽവെയിൽ ഉള്ള ഒഴിവുകൾ ഫിറ്റർ -81, ഇലക്ട്രീഷ്യൻ 26, മെഷീനിസ്റ്റ് - 9, വെൽഡർ 9. അപേക്ഷകർ apprenticeshipindia.orgൽ രജിസ്റ്റർചെയ്തിരിക്കണം. ഫീസ്: 100 രൂപ. പോസ്റ്റൽഓർഡർ വഴി അയക്കണം. വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷി, മൈനോറിറ്റി-ഇ.ഡബ്ല്യു. എസ്. വിഭാഗക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസിളവ് ലഭിക്കും. അപേക്ഷ തപാൽ വഴി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 6. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.mpt.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ബി.എസ്.എഫിൽ 157 ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. നാല് വിജ്ഞാപനങ്ങളിലായി 157 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. പത്താംക്ലാസ്, പ്ലസ് റ്റു, ഐ.ടി.ഐ. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://bsf.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12.
Send us your details to know more about your compliance needs.