Let us do the

CBSE Skill development courses(28-04-2023)

So you can give your best WITHOUT CHANGE

സി.ബി.എസ്.ഇ. നൈപുണിവികസന കോഴ്സുകൾ

ദേശീയ വിദ്യാഭ്യാസനയത്തോടെനുബന്ധിച്ച നൈപുണി വികസന മൊഡ്യൂളുകളും കോഴ്സുകളുമായി വിദ്യാർഥികളെ പരിചിതരാക്കാൻ സമഗ്ര പരിപാടികളുമായി സി.ബി. എസ്.ഇ.. ആദ്യഘട്ടമായി മേയ് ഒന്നുമുതൽ പതിനാലുവരെ സൗജന്യമായി വെബിനാറുകൾ സംഘടിപ്പിക്കും. ഖാദി, പോട്ടറി, ബ്ലോക്ക് പ്രിന്റിങ്, മാസ്ക് നിർമാണം, മാസ് മീഡിയ, ഹെർബൽ ഹെറിറ്റേജ്, ഭക്ഷണ ശേഖരണം, കശ്മീരി എംബ്രോയ്ഡറി തുടങ്ങിയ വിഷയങ്ങളിലാണ് വെബിനാർ നടത്തുക. എല്ലാ ദിവസവും വൈകീട്ട് നാലുമുതൽ അഞ്ചുവരെയാണ് വെബിനാർ. താൽപര്യമുള്ളവർക്ക് https://cbseacademic.nic.in//index.html  വഴി രജിസ്റ്റർ ചെയ്യാം. എല്ലാ നൈപുണി കോഴ്സുകളുടെയും പഠനസാമഗ്രികൾ സി.ബി.എസ്.ഇ. അക്കാദമിക് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് സി.ബി.എസ്.ഇ. നൈപുണി വിദ്യാഭ്യാസവകുപ്പ് ജോയന്റ് സെക്രട്ടറിയുമായി rpsingh@cbseshiksha.in  എന്ന വിലാസത്തിൽ ബന്ധപ്പെടാം.


Send us your details to know more about your compliance needs.