Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-09-2022)

So you can give your best WITHOUT CHANGE

മെഗാ ജോബ് ഫെയർ 1000+ ഒഴിവ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ആലപ്പുഴ എസ് ഡി കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 'ദിശ 2022' സെപ്റ്റംബർ 24-ന്. പ്ലസ്ടു മുതൽ ബിരുദം, ബിരുദാനന്തരബിരുദം വരെ യോഗ്യതയുളളവർക്കു പങ്കെടുക്കാം. പ്രായപരിധി: 35.വ്യത്യസ്തമേഖലകളിലായി ആയിരത്തോളം അവസരങ്ങളുണ്ട്. റജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് 0477-2230624.

സ്മാർട് സിറ്റി: 19 ഒഴിവ്

സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ 19 ഒഴിവ്. ഒരു വർഷ കരാർ നിയമനം സെപ്റ്റംബർ 21നകം ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
ഫിനാൻസ് ഓഫിസർ: ബിരുദം, 65, 1,00,000: മാനേജർ (അർബൻ ഡിസൈൻ) എംആർക് 40, 60,000:മാനേജർ (കോൺട്രാക്റ്റ്സ് ആൻഡ് പ്രോജക്ട് ): ബിടെക്, എംടെക്, എംബിഎ, 40, 50,000: മാനേജർ (അക്കൗണ്ട്സ്): സിഎ. സിഎംഎ, ഐസിഡബ്ല്യുഎ, എംബിഎ, 40, 50000: അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്): എംകോം, സിഎ ഇന്റർ, സി.എം.എ. 35, 40,000: സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ) 40, 40,000:സ്ട്രക്ചറൽ എൻജിനീയർ: എംടെക്, 40, 40,000:ക്വാണ്ടിറ്റി സർവേയർ ബിടെക് / ഡിപ്ലോമ (സിവിൽ എൻജിനീയറിങ്) 40, 40,000: ജൂനിയർ ആർക്കിടെക്റ്റ് ബിആർക് 35, 25,000.
കൂടുതൽ വിവരങ്ങൾക്ക്.https://www.smartcitytvm.in/

കൊച്ചി ഫിഷറീസ് ടെക്നോളജിയിൽ രണ്ട് ഒഴിവുകൾ.

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യംഗ് പ്രഫഷണൽ തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഈ മാസം 23നു രാവിലെ 10ന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തും. ഒരു വർഷമാണ് നിയമന കാലാവധി, ശമ്പളം: 35,000 രൂപ കൂടുതൽ വിവരങ്ങൾക്ക് https://www.cift.res.in/ സന്ദർശിക്കുക.

 

 


Send us your details to know more about your compliance needs.