So you can give your best WITHOUT CHANGE
ഇംഗ്ലീഷ് അക്കാഡമിക് അസിസ്റ്റന്റ് ഒഴിവ്
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കോൺട്രാക്ട് വേതനം 15,000 രൂപയായിരിക്കും. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്സ് തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് 17ന് രാവിലെ 11ന് എത്തിച്ചേരണം . വിശദ വിവരത്തിന് ഫോൺ: 0471-2329468. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.kittsedu.org/
സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം
ഹൈക്കോടതിയിലും കീഴ് ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്സായി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ട്. ആറ് ഒഴിവുകളുണ്ട്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും https://www.hckrecruitment.nic.in/. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ് https://hckerala.gov.in/
Send us your details to know more about your compliance needs.