Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(16-08-2022)

So you can give your best WITHOUT CHANGE

കേന്ദ്ര പൊലിസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ

യോഗ്യത: ബിരുദം - സ്ത്രീകൾക്കും അവസരം

കേന്ദ്ര പൊലീസ് സേനകളിലെ സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ഡൽഹി പൊലിസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തിക യിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഡൽഹി പൊലീസിൽ 340ഒഴിവും സിഎപിഎഫിൽ 3960 ഒഴിവുമുണ്ട്. ഡിപാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Sub Inspector in Delhi Police and Central Armed Police Forces Examination, 2022 വഴിയാണു തിരഞ്ഞെടുപ്പ്.
യോഗ്യത: ബിരുദം/തത്തുല്യം. ഡൽഹി പൊലീസിലെ സബ് ഇൻ സ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം.
ഫീസ്: 100. സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. ഓൺലൈനായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാനായോ ഫീസ് അടയ്ക്കാം. വെബ്സൈറ്റ് https://ssc.nic.in/

സ്പൈസസ് ബോർഡ്: 20 എക്സിക്യൂട്ടിവ്/ട്രെയിനി

സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫിസിലും ആന്ധ്രപ്രദേശ്, തെലങ്കാന, സിക്കിം, മധ്യപ്രദേശ്, തമിഴ്നാട്, അസം, മുംബൈ, ഉത്തർ പ്രദേശ്, അരുണാചൽ പ്രദേശ്, വെസ്റ്റ്ബംഗാൾ, ഗോവ, ഹിമാചൽപ്രദേശ് ഓഫിസുകളിലുമായി 20 എക്സിക്യൂട്ടീവ്, ട്രേഡ് അനലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://www.indianspices.com/

കോസ്റ്റ് ഗാർഡ്: 71 ഒഴിവ്

യോഗ്യത ബിരുദം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻ ഡന്റ് ജനറൽ ഡ്യൂട്ടി, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ-എസ്എസ്എ), ടെക്നി ക്കൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ലോ എൻട്രി തസ്തികകളിൽ 71 ഒഴിവ്. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ തസ്തിക യാണ്. കൊമേഴ്സ്യൽ പൈലറ്റ് (സിപിഎൽ), ലോ എൻട്രി തസ്തികകളിൽ സ്ത്രീകൾക്കും അവസരം. ഓഗസ്റ്റ് 17നും സെപ്റ്റംബർ 7നും ഇടയിൽ ഓൺലൈനായി അപേക്ഷിക്കണം.തസ്തിക, യോഗ്യത, പ്രായം: ജനറൽ ഡ്യൂട്ടി: മൊത്തം 60% മാർക്കോടെ .https://joinindiancoastguard.cdac.in/

കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ
കേന്ദ്ര സർവീസിൽ ജൂനിയർ എൻജി നീയർ തസ്തികയിലേക്കുള്ള നിയമ നങ്ങൾക്കായി സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്സ്) പരീക്ഷ -2022 ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2 വരെ. ഒഴി വുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും.https://ssc.nic.in/


Send us your details to know more about your compliance needs.