Let us do the

Admission to Indian Maritime University[12-04-2022]

So you can give your best WITHOUT CHANGE

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പ്രവേശനം

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി’ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് , അപേക്ഷാ സമർപ്പണം.ബിബിഎയ്ക്കു ഒഴികെ എല്ലാ കോഴ്സുകൾക്കും മേയ് 16 വരെ റജിസ്ട്രേഷനു സമയമുണ്ട്.ബിബിഎയ്ക്കു മേയ് 25 വരെ റജിസ്ട്രേഷൻ നടത്താം.ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് മേയ് 29ന് നടക്കും.

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളടക്കം രാജ്യത്ത് 84 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

പ്രോഗ്രാമുകൾ

ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ഗവേഷണം എന്നീ മേഖലകളിലൊക്കെ പഠന സൗകര്യം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുണ്ട്. വിവിധ പ്രോഗ്രാമുകളും അവയുള്ള രാജ്യത്തെ വിവിധ കേന്ദ്രങ്ങളും താഴെ കൊടുക്കുന്നു.

1.ബിടെക് മറൈൻ എൻജിനീയറിങ് (4 വർഷം)
ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കേന്ദ്രങ്ങളിൽ ബിടെക് മറൈൻ എൻജിനീയറിങ്ങും വിശാഖപട്ടണത്ത് നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ്ങുമുണ്ട്.
2. ബിഎസ്‌സി നോട്ടിക്കൽ സയൻസ് (3 വർഷം)
കൊച്ചി, ചെന്നൈ, നവി മുംബൈ എന്നീ കേന്ദ്രങ്ങളിൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പ്രോഗ്രാമുണ്ട്.
3.നോട്ടിക്കൽ സയൻസ് ഡിപ്ലോമ (1 വർഷം )
ചെന്നൈ, നവി മുംബൈ എന്നീ കേന്ദ്രങ്ങളിൽ നോട്ടിക്കൽ സയൻസ് ഡിപ്ലോമ പ്രോഗ്രാമുള്ളത്.
4.ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ് (3വർഷം)
കൊച്ചി, ചെന്നൈ എന്നീ കേന്ദ്രങ്ങളിൽ ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ് ബിരുദമുണ്ട്. ഈ
പ്രോഗ്രാമിന് എൻട്രൻസില്ല .
5.എംടെക് (നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്
(വിശാഖപട്ടണം)
6.എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്മെന്റ് (കൊൽക്കത്ത)
7.എംബിഎ ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ് (കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം കേന്ദ്രങ്ങളിൽ)
8.എംബിഎ പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ് (കൊച്ചി, ചെന്നൈ)
9.പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (മുംബൈ പോർട്ട്)
10.പിഎച്ച്ഡി & എംഎസ്
വെബ്സൈറ്റ്:www.imu.edu.in


Send us your details to know more about your compliance needs.