Let us do the

B.Sc. Nursing Admission CET Way(21-04-2023)

So you can give your best WITHOUT CHANGE

B.Sc. Nursing Admission CET Way

ബി.എസ്സി. നഴ്സിങ് പ്രവേശനം സി.ഇ.ടി. വഴി

കർണാടകയിൽ 2023-ലെ ബി.എസ്സി. നഴ്സിങ് പ്രവേശനം കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ.) നടത്തുന്ന 2023-ലെ കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) അടിസ്ഥാനമാക്കിയായിരിക്കും. ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് അപേക്ഷാർഥി || പി.യു.സി./12-ാം ക്ലാസ് പരീക്ഷ (10+2), ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, ഈ മൂന്നു വിഷയങ്ങൾക്കും(പി.സി.ബി.) കൂടി 45 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. പ്രവേശനം തേടുന്നവർ 22-ന് രാത്രി 11.59-നകം രജിസ്റ്റർചെയ്ത്, ഓൺലൈൻ അപേക്ഷാവിവരങ്ങൾ സബ്മിറ്റ് ചെയ്യണം. അവർ സി.ഇ.ടി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ അഭിമുഖീകരിക്കണം. കർണാടക-ഇതര അപേക്ഷകർക്ക് സംവരണാനുകൂല്യത്തിന് അർഹതയുണ്ടാകില്ല. അവർക്ക് ബി.എസ്സി. നഴ്സിങ് കോഴ്സിലെ ഗവൺമെൻറ് സീറ്റ് വിഹിതത്തിന് കെ.ഇ.എ. വഴി അർഹതയുണ്ടാകില്ല. സി.ഇ.ടി.ക്ക് രജിസ്റ്റർചെയ്ത കർണാടക അപേക്ഷ കർ ബി.എസ്സി. നഴ്സിങ് പ്ര വേശനത്തിന് പ്രത്യേകമായി രജിസ്റ്റർചെയ്യേണ്ടതില്ല. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും https://cetonline.karnataka.gov.in/kea/ .


Send us your details to know more about your compliance needs.