So you can give your best WITHOUT CHANGE
ഐ.ഐ.എമ്മിൽ ഒഴിവ്: അവസാന തീയതി മാർച്ച് 14
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIMK), ഗസ്റ്റ് സർവീസ് അസോസിയേറ്റ്, സ്വിമ്മിങ് പൂൾ ഇൻസ്ട്രക്ടർ-കം-ടെക്നിക്കൽ സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സ്വിമ്മിങ് പൂൾ ഇൻസ്ട്രക്ടർ-കം-ടെക്നിക്കൽ സ്റ്റാഫ്, ഒഴിവ്-2 (പുരുഷൻ-1, വനിത-1); ശമ്പളം: 18,000 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 30-45 വയസ്സ്. ഗസ്റ്റ് സർവീസ് അസോസിയേറ്റ്, ഒഴിവ്-1; ശമ്പളം: 18,000-20,000 രൂപ. യോഗ്യത: ബിരുദം (ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്). പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ: ഐ.ഐ.എം. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 14. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://www.iimk.ac.in/
ടെക്നിക്കൽ ലാബ് സ്റ്റാഫ് ഒഴിവ്
പാലക്കാട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ടെക്നിക്കൽ ലാബ് സ്റ്റാഫുമാരെ തേടുന്നു. സിവിൽ എൻജിനീയറിങ് വകുപ്പിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ടെക്നിക്കൽ സ്റ്റാഫ് (എൻവയോൺമെന്റൽ എൻജിനീയറിങ് ലാബ്, ഒഴിവ്-1; സിവിൽ എൻജിനീയറിങ് ലാബ്, ഒഴിവ്-1) ശമ്പളം: 20,000 രൂപ. യോഗ്യത: എൻവയോൺമെന്റൽ എൻജിനീയറിങ് ലാബിലേക്ക് 60 ശതമാനം മാർക്കോടെ കെമിസ്ട്രി ബിരുദവും സിവിൽ എൻജിനീയറിങ് ലാബിലേക്ക് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത. പ്രായം: 27 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). അപേക്ഷ: വിശദമായ സി.വി. ഇമെയിലായി (recruitment@iitpkd.ac.in) അയയ്ക്കണം. അവസാന തീയതി: ഫെബ്രുവരി 24. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://iitpkd.ac.in/
Send us your details to know more about your compliance needs.