So you can give your best WITHOUT CHANGE
സ്കോൾ കേരള പ്ലസ് വൺ പ്രവേശനം. അപേക്ഷ ക്ഷണിച്ചിരിക്കുന്നു
സ്കോൾ കേരള മുഖേനയുള്ള ഹയർസെക്കൻഡറിതല കോഴ്സുകളിൽ 2023-2025 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരി പഠനയോഗ്യത നേടിയവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ജൂലായ് 24 മുതൽ www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ടുദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതതു ജില്ലാകേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. വിവരങ്ങൾക്ക്: 0471 2342950, 2342271, 2342369.
Send us your details to know more about your compliance needs.