Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-02-2023)

So you can give your best WITHOUT CHANGE

ഗൗതം ബുദ്ധ യൂണിവേസിറ്റി: അപേക്ഷ മേയ് 1 വരെ

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ യൂണിവേസിറ്റിയിൽ 17 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. മേയ് 1 വരെ അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പ്: സോഷ്യൽ വർക്ക് ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, ഇക്കണോമിക്സ് ആൻഡ് പ്ലാനിങ്, സൈക്കോളജി, എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, മാസ് കമ്യൂണിക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, അപ്ലൈഡ് ഫിസിക്സ്, എിവയൺമെന്റൽ സയൻസ്, ഫുഡ് പ്രോസസിങ് ആൻഡ് ടെക്നോളജി, ലോ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.gbu.ac.in/ 

കേന്ദ്ര വാണിജ്യ വകുപ്പ്: ഏപ്രിൽ 27 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിനു കീഴിൽ ഡിപാർട്മെന്റ് ഓഫ് കൊമേഴ്സിൽ 33 ഒഴിവ്. കരാർ നിയമനം. ഇക്കണോമിക്സ്, ഡേറ്റ സയൻസ്, ജനറൽ മാനേജ്മെന്റ് സ്ട്രീമുകളിൽ യങ് പ്രഫഷനൽ, അസോഷ്യേറ്റ്, കൺസൽറ്റന്റ്, സീനിയർ കൺസൽറ്റന്റ് ഒഴിവുകളാണുള്ളത്. ഏപ്രിൽ 27 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://commerce.gov.in/ 

IICB ഒഴിവ്

കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിൽ 12 സയന്റിസ്റ്റ് ഒഴിവ്. മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: സയന്റിസ്റ്റ് (6 ഒഴിവ്), സീനിയർ സയന്റിസ്റ്റ് (5), പ്രിൻസിപ്പൽ സയന്റിസ്റ്റ് (1). കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.iicb.res.in/ 

ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷൻ: മേയ് 15 വരെ

നോയിഡയിലെ നാഷനൽ ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ 14 ഒഴിവ്. റഗുലർ നിയമനം. മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: ജൂനിയർ ഓഫിസർ (12), സീനിയർ മാനേജർ-എഫ് ആൻഡ് എ (1), കമ്പനി സെക്രട്ടറി (1). വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും https://nhdc.org.in/ 

ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി: ഏപ്രിൽ 29 വരെ അപേക്ഷിക്കാം

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ 20 ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: സെക്ഷൻ ഓഫിസർ, പ്രൈവറ്റ് സെക്രട്ടറി, പഴ്സനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (സിവിൽ), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, യുഡിസി, എൽഡിസി, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.cujammu.ac.in/ 


Send us your details to know more about your compliance needs.