So you can give your best WITHOUT CHANGE
NTPC: 250 ഡപ്യൂട്ടി മാനേജർ ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 14 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://careers.ntpc.co.in/recruitment/ -ൽ പ്രസിദ്ധീകരിക്കും.
നോളജ് ഇക്കോണമി മിഷൻ വഴി ഒഴിവുകൾ
കേരള നോളജ് ഇക്കോണമി മിഷൻ മുഖേന 21,582 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്. അവസാനതീയതി ഉൾപ്പെടെ വിശദവിവരങ്ങൾക്ക് 0471-2737881, 0471-2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
Send us your details to know more about your compliance needs.