Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(25-08-2022)

So you can give your best WITHOUT CHANGE

എംജി യൂണിവേഴ്സിറ്റിയിൽ മെഗാ ജോബ് ഫെസ്റ്റ് 2000 ഒഴിവ്

കോട്ടയം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ, ഓഗസ്റ്റ് 27നു രാവിലെ 9 ന് മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. മുപ്പതോളം കമ്പനികളിലായി 2000 ഒഴിവുകളിലേക്കാണു ഫെസ്റ്റ്. സയൻസ്, കൊമേഴ്സ്, കെപിഒ, ബിപിഒ, ഐടി, ബാങ്കിങ്, നോൺ ബാങ്കിങ് (എൻബിഎഫ്സി), എഫ്എംസിജി, ഓട്ടമൊബീൽ, ടെക്നിക്കൽ നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, റീട്ടെയിൽ, എൻ ജി ഒ, ഇൻഷുറൻസ് മേഖലകളിലാണ് അവസരം. 0481-2731025, 2563451; https://www.mgu.ac.in/

സമുദ്ര ഗവേഷണ സ്ഥാപനത്തിൽ 138 പ്രോജക്ട് സ്റ്റാഫ്

ഹൈദരാബാദിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ 138 ഒഴിവുണ്ട്.ഒരു വർഷത്തേക്കാണ് ആദ്യ നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2026 വരെ തുടരാം. വിവിധ സമുദ്ര പഠന വിഷയങ്ങളിലും എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അവസരം.

സേനകളിൽ 420 ഡോക്ടർ

സ്ത്രീകൾക്കും അപേക്ഷിക്കാം

സായുധ സേനാ മെഡിക്കൽ സർവീസസിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 420 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് 378 ഒഴിവുകളും സ്ത്രീകൾക്ക് 42 ഒഴിവുകളുമാണുള്ളത്. ഡൽഹി കന്റോൺമെന്റിലെ ആർമി ഹോസ്പിറ്റലിൽ സെപ്റ്റംബർ 27 മുതൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: എം.ബി.ബി.എസ്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി. അപേക്ഷകർക്ക് ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ എൻ.എം.സി./ എം.സി.ഐയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്ക ണം. 2022 ഓഗസ്റ്റ് 31-നകം ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. എൻ.സി.സി. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും.
പ്രായപരിധി: എം.ബി.ബി.എസുകാർക്ക് 30, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാർക്ക് 35 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. 2022 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷ: ആർമി മെഡിക്കൽ കോർപ്സിന്റെ https://amcsscentry.org/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. തീയതി സെപ്റ്റംബർ 18.


Send us your details to know more about your compliance needs.