Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-12-2024)

So you can give your best WITHOUT CHANGE

വ്യോമസേനയിൽ ആഫ്‌കാറ്റ്, എൻ.സി.സി. സ്പെഷ്യൽ എൻട്രികൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ വ്യോമസേന, 2026 ജനുവരിയിൽ തുടങ്ങുന്ന, ഷോർട്ട് സർവീസ് കമ്മിഷനിലേക്കു നയിക്കുന്ന വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.സി. സ്പെഷ്യൽ എൻട്രി പ്രവേശനത്തിന് പ്രത്യേക അഡ്മിഷൻ ടെസ്റ്റ് ഇല്ല. മറ്റ് എൻട്രികളിലെ പ്രവേശനത്തിന് എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (ആഫ്‌കാറ്റ്) ഉണ്ടാകും. afcat.cdac.in/AFCAT/ വഴി ഡിസംബർ 31-ന് രാത്രി 11.30- നകം അപേക്ഷിക്കാം.

പവർഗ്രിഡിൽ ഇലക്ട്രോണിക്സ് ട്രെയിനി എൻജിനിയർ ഒഴിവുകൾ

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (പവർഗ്രിഡ്)ൻ്റെ കിഴിലുള്ള പവർടെല്ലിൻ്റെ രാജ്യമൊട്ടാകെയുള്ള ഓഫീസുകളിലേക്ക് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ, ട്രെയിനി എൻജിനിയർമാരെ നിയമിക്കുന്നു. അപേക്ഷ www.powergrid.in/en ലെ കരിയേഴ്സ് ലിങ്ക് വഴി ഡിസംബർ 19-ന് രാത്രി 11.59 വരെ അപേക്ഷ നൽകാം.

ജയിൽവകുപ്പിൽ കൗൺസിലർ ഒഴിവുകൾ

ജയിൽവകുപ്പിൽ നാല് കൗൺസിലർമാരെ പ്രതിമാസ വേതനവ്യവസ്ഥയിൽ നിയമിക്കുന്നു. സ്പെഷ്യൽ സബ്ജയിൽ തിരുവനന്തപുരം, കൊട്ടാരക്കര, മാവേലിക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം keralaprisons@gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 14. വെബ്സൈറ്റ്: keralaprisons.gov.in 


Send us your details to know more about your compliance needs.