So you can give your best WITHOUT CHANGE
സർക്കാർ സഹായത്തോടെ സിവിൽ സർവീസ് കോച്ചിങ്ങിന് അവസരം
കേരള സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ തൊഴിലന്വേഷകർക്ക് അപേക്ഷിക്കാം. 2022-23 വർഷത്തെ വിദ്യാസമുന്നതി മത്സര പരീക്ഷാ പരിശീലനത്തിന് കേരളസംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.അപേക്ഷകൻ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ മാത്രം. പരിശീലനം നേടുന്ന ഉദ്യോഗാർത്ഥി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയിരിക്കണം.മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലനത്തിനു ചേർന്നവർക്കും ധനസഹായം ലഭിക്കും. ഇതിനു പുറമെ ബാങ്ക് / പി എസ് സി / യു പി എസ് സി / മറ്റിതര മത്സര പരീക്ഷകൾക്ക് പരിശീലനം നേടുന്നവർക്കും അപേക്ഷിക്കാം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. അപേക്ഷിക്കുന്നതിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദർശിക്കുക .https://www.kswcfc.org/
Send us your details to know more about your compliance needs.