Let us do the

Admission Notifications-[22-03-2022]

So you can give your best WITHOUT CHANGE

ഐഐടിയിൽ എംഎ– ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ്

ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്ക് ഏപ്രിൽ 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.http://hsee.iitm.ac.in. 2021ൽ ആദ്യ ചാൻസിൽ പ്ലസ്ടു ജയിച്ചവർക്കും, 2022ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സെപ്‌റ്റംബർ 30ന് അകം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി. പ്ലസ്ടുവിൽ 60% മാർക്ക് വേണം.കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ ജൂൺ 12നാണ് എൻട്രൻസ് പരീക്ഷ.കംപ്യൂട്ടറിൽ രണ്ടര മണിക്കൂർ ഒബ്‌ജക്‌ടീവ് ടെസ്‌റ്റും കടലാസിലെഴുതേണ്ട അര മണിക്കൂർ ഉപന്യാസവുമുണ്ട്.വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ ടെസ്‌റ്റ് സിലബസുണ്ട്.ഒബ്‌ജക്‌ടീവ് ഭാഗത്തിലുള്ള വിഷയങ്ങൾ ഇംഗ്ലിഷ് (25% മാർക്ക്), അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (25%), ജനറൽ സ്‌റ്റഡീസ് (50%) എന്നിങ്ങനെയാണ്. തെറ്റിനു മാർക്കു കുറയ്ക്കും.ഉപന്യാസ ഭാഗത്ത് ആനുകാലികസംഭവങ്ങളടക്കമുള്ള പൊതുവിജ്‌ഞാനം ആസ്‌പദമാക്കിയാവും ചോദ്യങ്ങൾ. ടെസ്‌റ്റിൽ 50% എങ്കിലും മാർക്ക് നേടണം.


Send us your details to know more about your compliance needs.