So you can give your best WITHOUT CHANGE
പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി ഡിസംബർ 30 വരെ അപേക്ഷിക്കാം
ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് (പെർമനന്റ് കമ്മിഷൻ) ഈ മാസം 30 വരെ അപേക്ഷിക്കാം. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. അപേക്ഷകർ ജെഇഇ മെയിൻ-2022 എഴുതിയവരാകണം. 2004 ജനുവരി 2- 2007 ജനുവരി 1 കാലയളവിൽ ജനിച്ചവരാകണം. 5 വർഷം പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം. ഷോർട്ലിസ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. 2 ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. സൈക്കളോജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യപരിശോധനയുമുണ്ടാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് www.joinindianarmy.nic.in
Send us your details to know more about your compliance needs.