So you can give your best WITHOUT CHANGE
ഇന്ദോർ ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ്; ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കാം.
ഇന്ദോർ ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.
ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണ്. ദൈർഘ്യം അഞ്ചുവർഷം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെൻറ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങൾ ലഭിക്കും.
യോഗ്യത
1.8.2002-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു പരീക്ഷ 2020-ലോ 2021-ലോ ജയിച്ചവരോ 2022-ൽ അഭിമുഖീകരിക്കുന്നവരോ ആവണം.പത്താംക്ലാസ് പരീക്ഷ 2019-ലോ മുമ്പോ ജയിച്ചവർക്ക് അതിൽ 60 ശതമാനം മാർക്കുവേണം.2020-ൽ പത്താംക്ലാസ് ജയിച്ചവർക്ക് പാസ്‌മാർക്ക് മതി. പന്ത്രണ്ടാംക്ലാസ്/ഹയർസെക്കൻഡറി/തുല്യ പരീക്ഷയിൽ മാർക്ക് നിബന്ധന ഇല്ല.ജൂലായ് രണ്ടിനാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ചോദ്യങ്ങൾ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്, ഷോർട്ട് ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) എന്നിവയിൽനിന്നുമായിരിക്കും. വിശദാംശങ്ങളും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും https://www.iimidr.ac.in/ൽ ലഭിക്കും.പേഴ്സണൽ ഇൻറർവ്യൂവും ഉണ്ടാകും. 150 പേർക്കാണ് പ്രവേശനം. അപേക്ഷ മേയ് 21 വരെ ഓൺലൈനായി നൽകാം.
Send us your details to know more about your compliance needs.