Let us do the

CUCAT 2022-Nano Science Course Notification[18-04-2022]

So you can give your best WITHOUT CHANGE

നാനോ സയന്‍സില്‍ പുതിയ രണ്ട് പി.ജി. കോഴ്‌സുകളുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി - CUCAT 2022

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാനോസയന്‍സ് പഠനവിഭാഗം ഗവേഷണോന്മുഖമായ രണ്ടു പുതുതലമുറ കോഴ്‌സുകള്‍ വരുന്ന അധ്യയനവര്‍ഷം മുതല്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്.

എം.എസ്‌സി. ഫിസിക്‌സ് (നാനോസയന്‍സ്)
എം.എസ്‌സി. കെമിസ്ട്രി (നാനോസയന്‍സ്)

സവിശേഷ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം ഉയര്‍ത്തുകയും ഗവേഷണതാത്പര്യം വളര്‍ത്തുകയും മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തെ തൊഴിലവസരങ്ങളില്‍ മത്സരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക കൂടി ലക്ഷ്യമിടുന്നതാണ് ഈ പഠനപരിപാടികള്‍.ഓരോ കോഴ്‌സിലും 10 വീതമാണ് സീറ്റുകള്‍.

യോഗ്യത

1.ഫിസിക്‌സിലോ അപ്ലൈഡ് ഫിസിക്‌സിലോ നേടിയ ബിരുദമോ ഗണിതശാസ്ത്രവും കെമിസ്ട്രിയും കൂടി പഠനവിഷയമായി 50% മാര്‍ക്കില്‍ കുറയാതെ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്‌സി. ഫിസിക്‌സ് (നാനോ സയന്‍സ്)

2.കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി എന്നിവയേതെങ്കിലും പ്രധാന വിഷയമായ ബി.എസ്‌സി. ബിരുദമോ മാത്സും ഫിസിക്‌സും അനുബന്ധ വിഷയമായുള്ളതും 50% മാര്‍ക്കില്‍ കുറയാത്തതുമായ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്‌സി. കെമിസ്ട്രി (നാനോ സയന്‍സ്)

പ്രവേശന പരീക്ഷാ രജിസ്‌ട്രേഷന്‍

പ്രവേശന പരീക്ഷയ്ക്കായി 26 04 2022 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മേയ് 21, 22 തീയതികളിലാണ് പ്രവേശന പരീക്ഷ.

പ്രവേശന പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ്

ജനറല്‍ വിഭാഗത്തിന് 550 രൂപ
എസ്.സി., എസ്.ടി. വിഭാഗത്തിന് 240 രൂപ


Send us your details to know more about your compliance needs.