Let us do the

New Diploma Course in Public Health Nursing-(14-10-2022)

So you can give your best WITHOUT CHANGE

പബ്ലിക് ഹെൽത്ത് നഴ്സിങ്ങിൽ പുതിയ ഡിപ്ലോമ കോഴ്സ്

നഴ്സിങ് രംഗത്തെ തൊഴിൽ സാധ്യത മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് ഹെൽത്ത് നഴ്സിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അവതരിപ്പിച്ചു. 2 വർഷത്തെ ഓക്സിലിയറി നഴ്സിങ് മിഡ്വൈഫറി കോഴ്സ് (എഎൻഎം) പൂർത്തിയാക്കി ലേഡി ഹെൽത്ത് വിസിറ്റർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സ്ഥാനക്കയറ്റവും തൊഴിൽ സാധ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർക്കും ഈ കോഴ്സിൽ ചേരാം.
50 വയസ്സിൽ താഴെയുള്ള, ലേഡി ഹെൽത്ത് വിസിറ്റർ തസ്തികയിൽ 5 വർഷം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. റജിസ്ട്രേഡ് നഴ്സായി 4 വർഷം സേവനം ചെയ്തവർക്കും അപേക്ഷിക്കാം.


Send us your details to know more about your compliance needs.